താമരശേരി: നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന്ദേശീയ പാതയിൽ താമരശേരി ചെക്ക് പോസ്റ്റിനും, അമ്പായത്തോടിനും ഇടയിലാണ് അപകടം.
എതിരേ തെറ്റായ ദിശയിൽ കയറി വന്ന കെഎസ്ആർടിസി ബസിനെ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. വയനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.